കുവൈത്ത് : കുവൈത്തില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി ബാലന്‍ മുങ്ങി മരിച്ചു. ഫഹാഹീല്‍ മഹ്ബൂലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ (14) ആണ് മരിച്ചത്. മംഗഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയാണ്. കണ്ണൂര്‍ ആയിഷ നിവാസില്‍ ഇംത്യാസ് - നസീമ ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍: ഇമ്രാന്‍ അലി, ഇഹ്സാന്‍, ഇസ്ന അര്‍ഷു. വെള്ളിയാഴ്ച്ച അവധി ദിനത്തില്‍ സുഹൃത്തുക്കളോടൊപ്പം വൈകുന്നേരം കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. തീര ദേശ സേനയുടെ തിരച്ചിലിനൊടുവില്‍ വളരെ വൈകിയാണ് മൃതദേഹം കണ്ടെത്തിയത്.
കുവൈത്തില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
mynews
0
