നായന്മാര്‍മൂലയിലെ ചന്ദനവേട്ട: കൂട്ടുപ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

 കാസര്‍കോട്‌: നായന്മാര്‍ മൂലയിലെ വീട്ടില്‍ നിന്നും 1.75 കോടി രൂപ വിലമതിക്കുന്ന ചന്ദനമുട്ടികള്‍ പിടികൂടിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി വി അബ്‌ദുള്‍ ഖാദറി(60)നെ കോടതി രണ്ടാഴ്‌ച്ചത്തേയ്‌ക്ക്‌ റിമാന്റ്‌ ചെയ്‌തു. പ്രതിയെ ഇന്നലെ ഉച്ചയോടെ ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫീസര്‍ നടയില്‍ അനില്‍കുമാറും സംഘവും വിദ്യാനഗറില്‍ നിന്നാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഈ മാസം ആറിനാണ്‌ ജില്ലാ പൊലീസ്‌ മേധാവി, കലക്‌ടര്‍ എന്നിവരുടെ ഔദ്യോഗിക വസതിക്ക്‌ സമീപത്തുള്ള പ്രതിയുടെ വീട്ടില്‍ നിന്ന്‌ ചന്ദനം പിടികൂടിയത്‌. വീട്ടുടമ അബ്‌ദുള്‍ ഖാദര്‍, മകന്‍ ഇബ്രാഹിം അര്‍ഷാദ്‌, ലോറി ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു.

ഒളിവില്‍ പോയ മറ്റു രണ്ട്‌ പ്രതികളെ കണ്ടെത്താന്‍ ഫോറസ്റ്റ്‌ അധികൃതര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌. ഒന്നര വര്‍ഷം മുമ്പ്‌ വരെ ഗോവ, മധ്യപ്രദേശ്‌ എന്നിവിടങ്ങളില്‍ ചന്ദന ഫാക്‌ടറികള്‍ ഉണ്ടായിരുന്നതായി അബ്‌ദുള്‍ ഖാദര്‍ മൊഴി നല്‍കിയതായി വനംവകുപ്പ്‌ അധിതകര്‍ കൂട്ടിച്ചേര്‍ത്തു.


أحدث أقدم
Kasaragod Today
Kasaragod Today