അയ്യപ്പ സേവാസമാജം സംസ്ഥാന ഉപാധ്യക്ഷനും കാസര്‍കോട് സ്വദേശിയുമായ കെ.മോനപ്പ അന്തരിച്ചു

 കാസര്‍കോട്: ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കാസര്‍കോട് സുറ്ലു ആര്‍ഡിനഗറിലെ കെ.മോനപ്പ (62) അന്തരിച്ചു. കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. കാസര്‍കോട് ധര്‍മ്മ ശാസ്താ സേവാസംഘം സ്ഥാപകാംഗവും ശബരിമല ആചാരാനുഷ്ഠാന സംരക്ഷണ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെയും മറ്റുസാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു അദ്ദേഹം.


പത്ത് വര്‍ഷത്തോളം ബയ്യമല്ലിഗെ എന്ന കന്നട സായാഹ്ന പത്രത്തിന്റെ ചീഫ് എഡിറ്റര്‍ കൂടിയായിരുന്നു മോനപ്പ.


പരേതരായ അപ്പുപാട്ടാളി-ഗൗരി ദമ്ബതികളുടെ മകനാണ്. ഭാര്യ: കെ.പ്രസന്ന. മക്കള്‍: എം.സി.അശ്വിനി, എം.സി. അരുണ്‍, എം.സി.അഖില്‍. മരുമക്കള്‍: വി.ദിലീപ്, എം.സൗമ്യ. സഹോദരങ്ങള്‍: കെ.നാരായണ, പരേതരായ അപ്പയ്യ, സീത.


أحدث أقدم
Kasaragod Today
Kasaragod Today