17ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പിടിയിൽ

 മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് വീ​ണ്ടും ല​ക്ഷ​ങ്ങ​ളു​ടെ സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. കാ​സ​ര്‍​ഗോ​ഡ് തെ​ക്കി​ല്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഷീ​ദി​ല്‍​നി​ന്നാ​ണ് 18 ല​ക്ഷം രൂ​പ വ​രു​ന്ന 350 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 6.30 ന് ​ദു​ബാ​യി​ല്‍​നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ബ്ദു​ള്‍ റ​ഷീ​ദ്. ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യം തോ​ന്നി​യ ഇ​യാ​ളെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്. ചോ​ക്ലേ​റ്റ് ബോ​ക്സി​നു​ള്ളി​ലും ലോ​ഡീ​സ് ബാ​ഗി​നു​ള്ളി​ലു​മാ​യി ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം.


ശ​നി​യാ​ഴ്ച രാ​ത്രി മ​സ്ക​റ്റി​ല്‍​നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ ര​ണ്ടു പേ​രി​ല്‍​നി​ന്നാ​യി 68 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം പി​ടി​കൂ​ടി​യി​രു​ന്നു.

കോ​ഴി​ക്കോ​ട് മാ​യ​നാ​ട് സ്വ​ദേ​ശി സ​ബി​ത്ത്, ത​ല​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഫ്സ​ല്‍ എ​ന്നി​വ​രി​ല്‍​നി​ന്നാ​ണ് 1342 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ക​ളി​പ്പാ​ട്ട​ങ്ങ​ളി​ലും വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളി​ലും ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു സ്വ​ര്‍​ണം ക​ട​ത്തി​യി​രു​ന്ന​ത്. സ​ബി​ത്തി​ല്‍​നി​ന്ന് 803 ഗ്രാം ​സ്വ​ര്‍​ണ​വും മു​ഹ​മ്മ​ദ് റ​ഫ്സ​ലി​ല്‍​നി​ന്ന് 539 ഗ്രാം ​സ്വ​ര്‍​ണ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് അ​സി.​ക​മ്മീ​ഷ​ണ​ര്‍ ഇ.​വി​കാ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​സു​കു​മാ​ര​ന്‍, സി.​വി.​മാ​ധ​വ​ന്‍, ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ എ​ന്‍.​അ​ശോ​ക് കു​മാ​ര്‍, യ​ദു കൃ​ഷ്ണ, കെ.​വി.​രാ​ജു, സ​ന്ദീ​പ് കു​മാ​ര്‍, സോ​നി​ത്ത് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.


أحدث أقدم
Kasaragod Today
Kasaragod Today