ജീവനക്കാരന് കോവിഡ്: കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം താല്‍ക്കാലികമായി അടച്ചിട്ടു

 കാസര്‍കോട്: ഹെഡ്‌പോസ്റ്റോഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ സേവാകേന്ദ്രം താല്‍ക്കാലികമായി അടച്ചിട്ടു. കഴിഞ്ഞ ദിവസമാണ് ജീവനക്കാരനെ പരിശോധിച്ചപ്പോള്‍ ഫലം പോസിറ്റീവായത്. ദിവസേന നിരവധി പേരാണ് പാസ്‌പോര്‍ട്ട് ആവശ്യാര്‍ത്ഥം ഇവിടെയെത്തുന്നത്. ചൊവ്വാഴ്ച്ച നിരവധി പേര്‍ ഓഫീസിന് മുന്നില്‍ എത്തിയെങ്കിലും നിരാശയോടെ തിരിച്ചു പോവുകയായിരുന്നു. ഓഫീസ് അടച്ചിട്ട വിവരം ഓഫീസിന് മുന്നില്‍ പതിക്കാത്തത് കാരണം സ്ത്രീകളടക്കം നിരവധി പേര്‍ മണിക്കൂറുകളോളം കാത്തിരുന്ന ശേഷം മടങ്ങിപ്പോവുകയായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നേരത്തേ മാസങ്ങളോളം സേവാകേന്ദ്രം അടച്ചിട്ടത് പാസ്‌പോര്‍ട്ട് അപേക്ഷകരെ ഏറെ ദുരിതത്തിലാക്കിയിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today