പോക്സോ കേസ് പ്രതി അറസ്റ്റിൽ

 ബേഡകം: പോക്‌സോ കേസിലെ പ്രതിയെ ബേഡകം പൊലീസ് മലപ്പുറത്തെത്തി അറസ്റ്റ് ചെയ്തു. മലപ്പുറം ചെറുവായൂര്‍ മാട്ടു പുറത്തെ അനുകൃഷ്ണന്‍ എന്ന കിച്ചുവിനെയാണ് ബേഡകം പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാര്‍ച്ച് 26ന് ബേഡഡുക്ക ഗദ്ദമൂല സ്വദേശിനിയായ 17കാരിയുടെ മുഖം ഉള്‍പ്പെടെ ഷോള്‍ഡര്‍ വരെയുള്ള നഗ്‌നമായ ശരീരഭാഗങ്ങള്‍ പ്രതി ഫേസ് ബുക്കിലൂടെ പ്രദര്‍ശിപ്പിക്കുകയും കൂടാതെ ഈ ചിത്രങ്ങള്‍ തുടര്‍ന്ന് പ്രദര്‍ശിപിക്കുന്നതിനായി കൈവശം സൂക്ഷിച്ചു വെച്ചതായതുമാണ് കുറ്റം.പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ ആക്ട്

പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് മലപ്പുറത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് സികോടതിയില്‍ ഹാജരാക്കി. സി.ഐ യെ കൂടാതെ സിവില്‍ പൊലീസുകാരായ പ്രദീപ് കുമാര്‍, ഹരീഷ് എന്നിവരും ഉണ്ടായി.


Previous Post Next Post
Kasaragod Today
Kasaragod Today