ബദിയഡുക്ക: പ്രണയ വിവാഹിതയായ ഭാര്യയെ പീഡിപ്പിച്ചുവെന്ന പരാതിയിന്മേല്‍ ഭര്‍ത്താവിനെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. കന്യപ്പാടിയിലെ നേത്രാവതിയുടെ പരാതിയിന്മേല്‍ ഭര്‍ത്താവ് പെര്‍ളയിലെ പ്രമോദിനെതിരെയാണ് കേസ്. പ്രണയത്തിലായിരുന്ന ഇരുവരും നാലു വര്‍ഷം മുമ്പാണ് വിവാഹിതരായത്. അതിനു ശേഷം ഉഡുപ്പിയിലായിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി. അതിനു ശേഷം ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയിരുന്നത്.
അതേസമയം പ്രണയ വിവാഹിതനായ ഭര്‍ത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ചു വിശദമായി അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.
