കാസര്‍കോട്: ദേശീയ സാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള ജെ ഇ ഇ അഡ്വാന്‍സ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാമനായി തെക്കില്‍ സ്വദേശി ജില്ലയ്‌ക്ക് അഭിമാനമായി. തെക്കില്‍, ബെണ്ടിച്ചാല്‍, മൗവ്വല്‍ കോംപൗണ്ടില്‍ ഇബ്രാഹിം സുഹൈല്‍ ഹാരിസ് ആണ് അഭിമാനമായത്. കാസര്‍കോട്ടെ വ്യാപാരി എം എ ഹാരിസിന്റെയും സെമീറയുടെയും മകനാണ്. നേരത്തെ ഫലം വന്ന ജെ ഇ ഇ മെയിനില്‍ സുഹൈലിന് 960-ാം റാങ്കായിരുന്നു. കീമില്‍ സംസ്ഥാനത്തെ ആറാം റാങ്കും കാസര്‍കോട്ടെ ഒന്നാം റാങ്കും സുഹൈലിന് ആയിരുന്നു. പത്താം ക്ലാസിന് ശേഷം കോട്ടയത്തായിരുന്നു ഹയര്‍ സെക്കണ്ടറി പൂര്‍ത്തിയാക്കിയത്. മുംബൈയില്‍ സി എ എന്റേണല്‍ഷിപ്പ് ചെയ്യുന്ന അബ്‌ദുള്ള ഷുഹൈബ്, എട്ടാംതരം വിദ്യാര്‍ത്ഥി മുഹമ്മദ് ഷാവേദ്, മൂന്നാം തരം വിദ്യാര്‍ത്ഥിനി ഫാത്തിമ സല്‍മ എന്നിവര്‍ സഹോദരങ്ങളാണ്.
ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടി ബെണ്ടിച്ചാല്‍ സ്വദേശി ഇബ്രാഹിം സുഹൈല്‍
mynews
0
