പോലീസുകാരുടെ മർദ്ദനമേറ്റ് യുവാവ് ആശുപത്രിയിൽ, തളങ്കരയിലെ മുഹമ്മദ്‌ അസ്ലമിനാണ് മർദ്ധനമേറ്റതായി പരാതി

 കാസര്‍കോട്:”പൊലീസുകാരുടെ മര്‍ദ്ദനമേറ്റതാണെന്ന് പറയുന്നു, യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാന്യയില്‍ ചകിരി ഫാക്ടറി പാര്‍ട്ണര്‍ ആയ തളങ്കര തൊട്ടിയിലെ മുഹമ്മദ് അസ്‌ല(30)മിനാണ് മര്‍ദ്ദനമേറ്റത്. ഇന്ന് രാവിലെ 8.30 ഓടെ ചകിരി ഫാക്ടറിയിലേക്ക് പോകുന്നതിനിടെ അണങ്കൂരില്‍ വെച്ചാണ് മര്‍ദ്ദിച്ചതെന്ന് അസ്‌ലം പരാതിപ്പെട്ടു.

തെറി പറഞ്ഞതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ കാറിലുണ്ടായിരുന്ന നാല് പേര്‍ പുറത്തിറങ്ങി മര്‍ദ്ദിക്കുകയും സ്‌കൂട്ടര്‍ കിട്ടണമെങ്കില്‍ വിദ്യാനഗര്‍ സ്റ്റേഷനില്‍ എത്തണമെന്നും പറയുകയായിരുന്നുവെന്ന് അസ്‌ലം പറയുന്നു.അതേ സമയം മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാരും വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ ഒരു വനിതാ പൊലീസും കാറില്‍ വരുന്നതിനിടെ സൈഡ് നല്‍കാത്തതിന് സ്‌കൂട്ടര്‍ യാത്രക്കാരനെ ചോദ്യം ചെയ്യുക മാത്രമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today