അനധികൃത മണലൂറ്റ് നടത്താൻ ഉപയോഗിച്ച അഞ്ച് തോണി പൊലീസ് പിടികൂടി തകർത്തു, രണ്ടു പേർക്കെതിരെ കേസെടുത്തു

 ബോവിക്കാനം

അനധികൃത മണലൂറ്റ് നടത്താൻ ഉപയോഗിച്ച അഞ്ച് തോണി ആദൂർ പൊലീസ് പിടികൂടി തകർത്തു. രണ്ടു പേർക്കെതിരെ കേസെടുത്തു. പയസ്വിനി പുഴയുടെ വിവിധ ഭാഗങ്ങളിൽ മണൽകൊള്ള രൂക്ഷമായതിനെത്തുടർന്നാണ് നടപടി.  

വ്യാഴാഴ്ച വൈകിട്ടോടെ ആലൂർ മുണ്ടക്കൈ, ബാവിക്കര എന്നി കടവുകളിൽ ആദൂർ എസ് ഐ ഇ  രത്നാകരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പരിശോധന നടത്തിയാണ് മണൽ കടത്തിന് ഉപയോഗിക്കുന്ന അഞ്ച് തോണികൾ പിടിച്ചെടുത്ത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്തോണികൾ നശിപ്പിച്ചു. കടവിലേക്കുള്ള റോഡും അടച്ചു. ബാവിക്കര സ്വദേശി മുഹമ്മദ്, പൊവ്വലിലെ ഉസ്‌മാൻ എന്നിവർക്കെതിരെ കേസെടുത്തു.


أحدث أقدم
Kasaragod Today
Kasaragod Today