ചാമ്ബ്യന്‍സ് ലീഗ്; ഗ്രൂപ്പ് ഘട്ടത്തില്‍ ക്രിസ്ത്യാനോയും മെസിയും നേര്‍ക്കുനേര്‍

 2020-21 യുവേഫ ചാമ്ബ്യന്‍സ് ലീഗ് നറുക്കെടുപ്പ് പൂര്‍ത്തിയായി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്ത്യാനോ റൊണാള്‍ഡോയും മുഖാമുഖം എത്തുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത. ഇത് ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തിലും ഇരുവരും പരസ്പരം ഏറ്റുമുട്ടുക. സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ താരമായ ലയണല്‍ മെസിയും ഇറ്റാലിയന്‍ ക്ലബ് യുവന്‍്റസിന്‍്റെ താരമായ ക്രിസ്ത്യാനോയും നേരത്തെ ലാ ലിഗയില്‍ പരസ്പരം പോരടിച്ചിരുന്നു. റയല്‍ മാഡ്രിഡില്‍ നിന്ന് ക്രിസ്ത്യാനോ യുവന്‍്റസിലേക്ക് കൂടുമാറിയതിനെ തുടര്‍ന്ന് ആരാധകര്‍ക്ക് ആ പോരാട്ടം നഷ്ടമായിരുന്നു.


Read Also : 'നീ ഇങ്ങനെ വലിച്ചെറിയപ്പെടേണ്ടവനായിരുന്നില്ല'; സുവാരസ് ക്ലബ് വിട്ടതില്‍ വൈകാരികമായ കുറിപ്പുമായി മെസി


ഗ്രൂപ്പ് ജിയില്‍ യുക്രേണിയന്‍ ക്ലബ് ഡൈനാമോ കീവ്, ഹംഗേറിയന്‍ ക്ലബ് ഫെറന്‍സ്‌വാരോസ് എന്നിവര്‍ക്കൊപ്പമാണ് ബാഴ്സയും യുവന്‍്റസും ഉള്‍പ്പെട്ടിരിക്കുന്നത്.


കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.


അതേ സമയം, ക്ലബ് മാനേജ്മെന്‍്റുമായി മെസി തുറന്ന പോരിലാണ്. ക്ലബ് മാനേജ്മെന്‍്റും പ്രസിഡന്‍്റ് ബാര്‍തോമ്യുവും ഒരു ദുരന്തമാണ് എന്ന് മെസി വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. സീസണ്‍ അവസാനത്തില്‍ ക്ലബ് വിടണമെന്ന് മെസി ആവശ്യപ്പെട്ടു എങ്കിലും കരാറിലെ സാങ്കേതിക വശങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രസിഡന്‍്റ് ബാര്‍തോമ്യു ഈ നീക്കത്തിന് തടയിട്ടു.


Read Also : ലോകകപ്പ് യോഗ്യതാമത്സരം; മെസിക്ക് എല്‍ ക്ലാസിക്കോ നഷ്ടമായേക്കും


ഇതിനു പിന്നാലെ, ഉറുഗ്വേ സ്ട്രൈക്കര്‍ ലൂയിസ് സുവാരസിനെ ക്ലബ് ഒഴിവാക്കിയതിനെതിരെയും മെസി ആഞ്ഞടിച്ചു. ഇതുപോലെ വലിച്ചെറിയപ്പെടേണ്ട ആളായിരുന്നില്ല താങ്കള്‍ എന്നും ഇപ്പോള്‍ മാനേജ്മെന്‍്റി ഇങ്ങനെയൊക്കെ ചെയ്യുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും മെസി പറഞ്ഞിരുന്നു.


അതേ സമയം, പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാനു കീഴില്‍ ബാഴ്സലോണ ലാലിഗ സീസണ്‍ മികച്ച നിലയിലാണ് തുടങ്ങിയത്. കളിച്ച രണ്ട് മത്സരങ്ങളും ബാഴ്സ വിജയിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today