ഇ​ര​ട്ട​വോ​ട്ട്: സി​പി​എം കുറ്റിക്കോൽ പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോണ്‌ഗ്രസ്

 കുറ്റിക്കോല്‍: കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് (ബേത്തലം)മെമ്പര്‍ ഓമനാ ബാലകൃഷ്ണന്‍ രാജിവയ്ക്കണമെന്ന് കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവിശ്യപ്പെട്ടു.

പനത്തടി ഗ്രാമപഞ്ചായത്തില്‍ പനംകയത്ത് പുലിക്കടവ് രണ്ടാം വാര്‍ഡില്‍ ഭാഗം 2-ല്‍ 103 ക്രമനമ്പറില്‍ വോട്ട് നിലനില്‍ക്കെ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ ബേത്തലംവാര്‍ഡില്‍ ഒന്നാം ഭാഗം ഉന്തന്തടുക്കം പോളിങ് സ്റ്റേഷനില്‍ ക്രമനമ്പര്‍ 28 ആയി ഉദ്യേഗസ്ഥരെ സ്വാധീനിച്ച് വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക ആയിരുന്നു. വ്യാജ കാര്‍ഡ് ഉണ്ടാക്കി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചത് നിയമ സംഹിത അട്ടിമറിച്ചായിരുന്നെന്ന് കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ചെങ്കിലും നാലര വര്‍ഷമായി വാര്‍ഡില്‍ മെമ്പറുടെ സാനിദ്ധ്യമില്ലാത്തത് ബേത്തലം വാര്‍ഡിലെ ജനങ്ങള്‍ക്കിടയില്‍ വ്യാപക എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. പനത്തടി സര്‍വ്വീസ് സഹകരണ ബാങ്കിലെ സ്ഥിരം ജീവനക്കാരിയാണ് ഓമന. ബാലകൃഷ്ണന്‍. ഇന്ന് പുറത്തിറക്കിയ വോട്ടര്‍ ലിസ്റ്റില്‍ ഇവരുടെ പേര് നീക്കം ചെയ്തിരുന്നു. ബേത്തലം വാര്‍ഡിലെ ജനങ്ങളെ വഞ്ചിച്ചതിന് മെമ്പര്‍ സ്ഥാനം രാജിവച്ച് മാപ്പ് പറയണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡന്റ് ജോസ് പാറത്തട്ടേല്‍ പ്രസ്താവനയില്‍ പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today