തിരുവനന്തപുരം: മാരകായുധങ്ങളുമായി കലാപാഹ്വാനം നടത്തിയ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്.പി) മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥനെതിരെ സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അയാള്‍ ഇതുവരെ പ്രചരിപ്പിച്ച വര്‍ഗീയ വിഷപ്രചാരണങ്ങളും കലാപാഹ്വാനങ്ങളും ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിക്കുമെന്നും ശ്രീജ അറിയിച്ചു.
തോക്കുകളും വടിവാളുകളുമടക്കമുള്ള മാരകായുധങ്ങള്‍ പൂജക്ക് വെക്കുന്ന ചിത്രത്തോടൊപ്പമാണ് പ്രതീഷ് ഇന്നലെ ഫേസ്ബുക്കില്‍ കലാപാഹ്വാനം നടത്തിയത്. ഇയാളുടെ വിദ്വേഷ പോസ്റ്റിെന്റ ചിത്രങ്ങള്‍ പൊലീസിെന്റ സോഷ്യല്‍മീഡിയ സെല്ലില്‍ അയച്ചുകൊടുത്തയാള്‍ക്ക് 'നോട്ട് ഇന്‍ കേരള' എന്ന വിചിത്രമായ മറുപടി പൊലീസ് നല്‍കിയത്.
നിരവധി ആക്രമണ കേസുകളില്‍ പ്രതിയായ പ്രതീഷ് എറണാകുളം കേന്ദ്രമാക്കിയാണ് പ്രവൃത്തിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരന്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതിനെതിരെ നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. അമിത്ഷാ, മോദി, യോഗി ആദിത്യനാഥ്, കുമ്മനം രാജശേഖരന്‍ തുടങ്ങിയ ആര്‍.എസ്.എസ് -ബി.ജെ.പി മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധവും ഇയാള്‍ പുലര്‍ത്തുന്നുണ്ട്.
പ്രതീഷ് വിശ്വനാഥന്‍െറ സങ്കേതം റെയ്‌ഡ് നടത്തി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും വേണമെന്ന് ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ശ്രീജ നെയ്യാറ്റിന്‍കര ആവശ്യപ്പെട്ടു.
ഫേസ്ബുക് പോസ്റ്റിന്‍െറ പൂര്‍ണ രൂപം:
പ്രതീഷ് വിശ്വനാഥ് എന്ന തീവ്ര ഹിന്ദുത്വ വാദിക്കെതിരെ ആഭ്യന്തര വകുപ്പ് മന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി... പരാതിയിന്മേല്‍ കേരള പോലീസ് പ്രതീഷ് വിശ്വനാഥിനെതിരെ നിയമനടപടി സ്വീകരിക്കാത്തപക്ഷം, അയാള്‍ ഇതുവരെ പ്രചരിപ്പിച്ച വര്‍ഗീയ വിഷ പ്രചാരണങ്ങളും കലാപാഹ്വാനങ്ങളും ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിക്കും ...ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നല്‍കിയ പരാതി വിഷയം :- പ്രതീഷ് വിശ്വനാഥന്‍െറ കലാപാഹ്വാനം സര്‍, കേരളത്തില്‍ വര്‍ഗീയ കലാപാഹ്വാനവുമായി നിരവധി തവണ സമൂഹ മാധ്യമങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ഒരാളാണ് ഹിന്ദു സേന നേതാവ് എന്നറിയപ്പെടുന്ന പ്രതീഷ് വിശ്വനാഥ്. പലരും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ഏറ്റവും ഒടുവില്‍ നവരാത്രി പൂജയുടെ മറവില്‍ ആയുധ ശേഖരങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായി ആക്രമത്തിന് ആഹ്വാനം നടത്തുകയാണിയാള്‍. '' ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്. ''എന്ന് എഴുതി ആയുധങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സ്വന്തം ഫോട്ടോ പ്രദര്‍ശിപ്പിച്ചുകൊണ്ട് പരസ്യമായി നടത്തിയ ഈ ക്രിമിനല്‍ പ്രവര്‍ത്തനത്തെ പോലീസ് കണ്ടില്ലെന്നു നടിയ്ക്കുന്നത് ഭരണഘടനയുടെയും ജനാധിപത്യത്തിന്റേയും സുസ്ഥിരതയ്ക്ക് ഭീഷണിയാണ്. ആയതിനാല്‍ പ്രതീഷ് വിശ്വനാഥന്‍െറ സങ്കേതം റെയ്‌ഡ് നടത്തി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും വേണമെന്ന് അഭ്യര്‍ഥിക്കുന്നു. വിശ്വസ്തതയോടെ
ശ്രീജ നെയ്യാറ്റിന്‍കര
