തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശിയായ മുപ്പ ത്തിയേഴുകാരനാണ് മരിച്ചത്.
തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോവിഡ് മുക്തനായി ഇന്ന് ആശുപത്രിവിടാനിരിക്കെയാണ് ദാരുണസംഭവം ഉണ്ടായത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവാവ് കഴിഞ്ഞ 11 ന് കോവിഡ് മുക്തനായിരുന്നു. എന്നാല്‍ ചികിത്സയില്‍ തുടരുകയായിരുന്നു.
ഇന്ന് ആശുപത്രിവിടാനിരിക്കെ ഉച്ചയ്ക്കു ശേഷം യുവാവിനെ കാണാതായി.
ഇതോടെ ജീവനക്കാര്‍ തെരച്ചില്‍ നടത്തുകയും ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഉടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അടുത്തിടെ യുവാവിന്റെ സഹോദരന് മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയതെന്ന് പറയുന്നു.
ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ സംഭവമായിത്.
