കിങ്‌സ് ഇലവന്‍ പഞ്ചാബിനെ കുറഞ്ഞ സ്‌കോറില്‍ പിടിച്ചുകെട്ടി സണ്‍റൈസേഴ്‌സ്

 കിങ്‌സ് ഇലവന്‍ പഞ്ചാബിനെ കുറഞ്ഞ സ്കോറിന് എറിഞ്ഞൊതുക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ സണ്‍റൈസേഴ്‌സ് 124 റണ്‍സില്‍ ഒതുക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും മത്സരത്തില്‍ മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ കഴിയാതെ പോയതാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന് തിരിച്ചടിയായത്. ആദ്യ വിക്കറ്റില്‍ 37 റണ്‍സും രണ്ടാം വിക്കറ്റില്‍ 29 റണ്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയെങ്കിലും തുടര്‍ന്ന് അങ്ങോട്ട് മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ട്ടിക്കാന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആയില്ല.


തുടരെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി സണ്‍റൈസേഴ്‌സ് മത്സരത്തില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു.



കെ.എല്‍ രാഹുല്‍ 27 റണ്‍സും മന്‍ദീപ് സിംഗ് 17 റണ്‍സും ക്രൈസ്റ്റ് ഗെയ്ല്‍ 20 റണ്‍സുമെടുത്ത് പുറത്തായി. മാക്‌സ്‌വെല്‍(12), ഹൂഡ (0), ക്രിസ് ജോര്‍ദാന്‍(7), അശ്വിന്‍(4) എന്നിവര്‍ക്കൊന്നും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സ്കോര്‍ ഉയര്‍ത്താന്‍ ആയില്ല. അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ നിക്കോളാസ് പൂരനാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന് മാന്യമായ സ്കോര്‍ നല്‍കിയത്. പൂരന്‍ പുറത്താവാതെ 28 പന്തില്‍ നിന്ന് 32 റണ്‍സാണ് എടുത്തത്.


أحدث أقدم
Kasaragod Today
Kasaragod Today