ബി​ഹാ​റി​ൽ സ്ഥാ​നാ​ർ​ഥി​യെ വെ​ടി​വ​ച്ചു കൊ​ന്നു

 പാ​റ്റ്ന: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യ ബി​ഹാ​റി​ൽ സ്ഥാ​നാ​ർ​ഥി അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. ഷി​യോ​ഹ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മ​ത്സ​രി​ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി നാ​രാ​യ​ൺ സിം​ഗ് ആ​ണ് വെ​ടി​യേ​റ്റു മ​രി​ച്ച​ത്. 


തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​രാ​ണ​ത്തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് അ​ക്ര​മി​ക​ൾ നാ​രാ​യ​ൺ സിം​ഗി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഹ​ത്‌​സാ​ർ ഗ്രാ​മ​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് ജ​ന​താ​ദ​ൾ രാ​ഷ്ട്ര​വാ​ദി നേ​താ​വ് കൂ​ടി​യാ​യ നാ​രാ​യ​ൺ സിം​ഗി​ന് വെ​ടി​യേ​റ്റ​ത്. 


നെ​ഞ്ചി​നു വെ​ടി​യേ​റ്റ നാ​രാ​യ​ൺ സിം​ഗി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വെ​ടി​വ​യ്പി​ൽ നാ​രാ​യ​ൺ സിം​ഗി​ന്‍റെ ര​ണ്ട് അ​നു​യാ​യി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. 24 ഓ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് നാ​രാ​യ​ൺ സിം​ഗ്. 


ഷി​യോ​ഹ​ർ ജി​ല്ല​യി​ലെ ദു​മ്രി ക​ത്സ്രി പ്ര​വി​ശ്യ​യി​ലെ ന​യാ​ഗാ​വ് സ്വ​ദേ​ശി​യാ​ണ് നാ​രാ​യ​ൺ സിം​ഗ്. നാ​രാ​യ​ൺ സിം​ഗ് ന​യാ​ഗാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും ദു​മ്രി ക​ത്സ്രി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today