വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് പോസിറ്റീവായിട്ടുണ്ട്. തങ്ങള്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് കുറിച്ചു.
നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോപ് ഹിക്ക്‌സ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയാണ് ഹോപ് ഹിക്ക്‌സ്. നേരത്തെ ക്ലീവ്‌ലാന്‍ഡില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനായി എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ഡോണള്‍ഡ് ട്രംപിനൊപ്പം ഹോപ് ഹിക്ക്‌സും സഞ്ചരിച്ചിരുന്നു.
