എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ഒരു കേസ് കൂടി : ആകെ രജിസ്റ്റര്‍ ചെയ്ത കേസ് 76 ആയി

 കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ഒരു കേസ് കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. നീലേശ്വരം സ്വദേശി സബീനയുടെ പരാതിയിലാണ് ചന്ദേര പൊലീസ് കേസെടുത്തത്. ഇവര്‍ 38 പവന്‍ സ്വര്‍ണ്ണമാണ് നിക്ഷേപിച്ചത്. ഇതോടെ തട്ടിപ്പില്‍ ആകെ രജിസ്റ്റര്‍ ചെയ്ത കേസ് 76 ആയി.


നിലവില്‍ അന്വേഷിക്കുന്ന പതിമൂന്ന് കേസുകള്‍ക്ക് പുറമേ അമ്ബതിലധികം വഞ്ചന കേസുകളുടെ എഫ്ഐആര്‍ ലോക്കല്‍ പൊലീസ് കൈമാറിയെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ.കെ.മൊയ്തീന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. എന്‍ഫോഴ്സ്മെന്റ് ചന്ദേര പൊലീസില്‍ നിന്ന് എഫ്ഐആര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today