നാളെ നാട്ടിലേക്ക് വരാനിരികുകയായിരുന്നയാൾ ഉൾപ്പെടെ രണ്ട് മലയാളികൾ യു എ ഇ യിൽ മരിച്ചു

 ഷാര്‍ജ: നാളെ നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളി ഷാര്‍ജയില്‍ മരിച്ചു. കൊടിമറ്റം തകിടിയില്‍ സജി രാജു എന്ന 59കാരനാണ് കാര്‍ ഇടിച്ച്‌ മരിച്ചത്. നാട്ടിലേക്ക് മടങ്ങാനായി കഴിഞ്ഞ 13ന് സ്ഥാപനത്തില്‍ നിന്ന് സജി അവധി എടുത്തിരുന്നു. വൈകുന്നേരം ആറരയോടെ വീട്ടിലേക്ക് വിളിക്കുകയും വരുന്ന വിവരം അറിയിക്കുകയും ചെയ്തു.


ജോലി ചെയ്തിരുന്ന സ്ഥാപനത്തിലേക്ക് രാത്രി ഏഴരയോടെ ആഹാരം എടുക്കാന്‍ പോകവെയാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കാറിടിച്ചത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ശ്രമം ആരംഭിച്ചു. ഭാര്യ: കെ.ജി. ബിന്ദു, മക്കള്‍: രാഹുല്‍, അര്‍ജുന്‍.പാലക്കാട്​ സ്വദേശി അജ്​മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കപ്പൂര്‍ കൊഴിക്കര അന്നിക്കര ഇബ്രാഹീംകുട്ടി (മാനു 53) ആണ്​ മരിച്ചത്​. ഭാര്യ: സല്‍മ. മക്കള്‍: സാബിക്​, ഷാനി, ഷിബില്‍. മരുമകന്‍: മിര്‍ഷ (വളാഞ്ചേരി). പിതാവ്​: പരേതനായ മുഹമ്മദുണ്ണി. മാതാവ്​: കദീജ. സഹോദരങ്ങള്‍: ഹംസ, വാപ്പു, റഷീദ്​, ഷൗക്കത്തലി, അബൂബക്കര്‍, മുസ്​തഫ, ആമിനക്കുട്ടി, സുഹറാബി, സുമി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നു. അജ്​മാന്‍ കെ.എം.സി.സി പ്രവര്‍ത്തകനായിരുന്നു


Previous Post Next Post
Kasaragod Today
Kasaragod Today