കാസർകോട്ടെ വിദ്യാർഥിനിക്കു യോഗയിൽ ലോക റെക്കോർഡ്.

 കാസർകോട് ∙ 5ാം ക്ലാസ് വിദ്യാർഥിനിക്കു യോഗയിൽ ലോക റെക്കോർഡ്. കാസർകോട് കറന്തക്കാട് ഹരീഷിന്റെയും തേജകുമാരിയുടെയും മകൾ അഭി‍ജ്ഞ(10)യാണ് ഗൂഗിൾ മീറ്റിൽ യോഗ അവതരിപ്പിച്ച് ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്  നേടിയത്. ഭാരതീയ വിദ്യാഭവന് കീഴിലുള്ള കാസർകോട്  ദ്വാരക നഗർ  ശ്രീലക്ഷ്മി വെങ്കടേശ വിദ്യാലയം വിദ്യാർഥിനി ആണ്. മേയ് 21 നു ബെൽത്തങ്ങാടിയിലെ സ്ഥാപനം മുഖേന ആണ്  ഓൺലൈനിൽ അമേരിക്കയിലെ ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് സ്ഥാപനവുമായി ബന്ധപ്പെട്ട് 3 മിനിറ്റിൽ 53 യോഗാസനം അവതരിപ്പിച്ചത്. 


നേരത്തെ ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ അവതരിപ്പിച്ച് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഒന്നര മിനിറ്റിൽ‍ 32 ആസനം എന്ന  ഗിന്നസ് റെക്കോർഡ് തിരുത്തി സ്വന്തം ആക്കുകയാണ് അടുത്ത ലക്ഷ്യം. യോഗ അധ്യാപികയായ അമ്മ തേജകുമാരി ആണ് ഗുരു. നാലു വയസ്സ് മുതൽ യോഗ അഭ്യസിക്കുന്നുണ്ട് അഭിജ്ഞ. കഴിഞ്ഞ മാർച്ചിൽ പോണ്ടിച്ചേരിയിൽ നടന്ന ദേശീയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today