കാസർകോട്: പൊതു പ്രവർത്തകനും നവ മാധ്യമ പ്രവർത്തകനും മുൻ ജില്ലാ ജനകീയ നീതി വേദി സെക്രടറിയുമായ അബ്ദുറഹിമാൻ തെരുവത്ത് കാസർകോട് നഗരസഭ നുള്ളിപ്പാടി ഒമ്പതാം വാർഡിൽ നിന്നും ജനകീയ പൊതു സ്വതന്ത്രനായി മത്സരിക്കുന്നു.
ബി.ജെ.പി നേതാവും നഗരസഭ പ്രതിപക്ഷനേതാവും, കോൺഗ്രസ് നേതാവ് അർജുനൻ തായലങ്ങാടിയുമാണ് എതിർ സ്ഥാനാർത്ഥികൾ, വർഗീയ ഫാസിസത്തിനും, അഴിമതിക്കുമെതിരെയാണ് താൻ മത്സരിക്കുന്നതെന്നും, വാർഡിലെ ജനങ്ങൾക്ക് കക്ഷിരാഷ്ട്രീയ വർഗീയ പക്ഷപാതിത്വത്തിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് കൈവന്നിട്ടുള്ളതെന്നും, വാർഡിന്റെ നാനോന്മുഖ വികസത്തിന് വേണ്ടി ജനങ്ങൾ തനിക്ക് വോട്ട് ചെയ്യമെന്ന് പ്രതീക്ഷിക്കുന്നതായും എ ആർ ടി പത്ര കുറിപ്പിലൂടെ അറിയിച്ചു.
