അബുദാബി: ഇന്ത്യക്കാരന് അതും മലയാളിക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം. കുവൈത്തില്‍ ജോലി ചെയ്യുന്ന നോബിന്‍ മാത്യുവിനാണ് 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ് ലഭിച്ചത്. ബി.എം.ഡബ്ല്യൂ കാര്‍ ഉള്‍പ്പെടെ സമ്മാനം നല്‍കുന്ന ഡ്രീം കാര്‍ സീരിസ് നറുക്കെടുപ്പിലും സമ്മാനം ലഭിച്ച 11 പേരില്‍ പത്തു പേരും ഇന്ത്യക്കാരാണ്.
നോബിന്‍ മാത്യൂ, ഓണ്‍ലൈനിലൂടെ ഒക്ടോബര്‍ 17ന് എടുത്ത 254806 നമ്ബറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. വേദിയില്‍ നിന്നും സംഘാടകര്‍ ഫോണില്‍ വിളിച്ചാണ് നോബിന്‍ മാത്യുവിനെ വിവരം അറിയിച്ചത്. താങ്കള്‍ ഇപ്പോള്‍ നറുക്കെടുപ്പ് ലൈവായി കണ്ടുകൊണ്ടിരിക്കുകയാണോയെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു നോബിന്റെ മറുപടി.
● ● ● ●
