അ​മേ​രി​ക്ക​യി​ൽ ഒ​റ്റ​ദി​വ​സം 1,20,000 പേ​ർ​ക്കു കോ​വി​ഡ്

 ന്യൂ​യോ​ർ​ക്ക്: തെ​ര​ഞ്ഞെ​ടു​പ്പു പോ​രാ​ട്ട​ത്തി​നി​ടെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ ഭ​യ​ന​ക​മാം വി​ധം ഉ​യ​ർ​ന്നു. 120,000 പേ​ർ​ക്കാ​ണ് ഒ​റ്റ​ദി​വ​സം അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് പി​ടി​പെ​ട്ട​ത്. 


ബു​ധ​നാ​ഴ്ച രാ​ത്രി 8.30 മു​ത​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 8.30 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 1,23,085 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,226 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.


കോ​വി​ഡ് രോ​ഗി​ക​ളു​ടെ​യും മ​ര​ണ​ത്തി​ന്‍റെയും എ​ണ്ണ​ത്തി​ൽ ലോ​ക​ത്ത് ഒ​ന്നാ​മ​ത് അ​മേ​രി​ക്ക​യാ​ണ്. ഇ​തു​വ​രെ 9,919,522 പേ​ർ​ക്ക് അ​മേ​രി​ക്ക​യി​ൽ രോ​ഗം പി​ടി​പെ​ട്ടു. 240,953 പേ​ർ മ​രി​ച്ചു. കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​ന​ത്ത് ഇ​ന്ത്യ​യാ​ണ്.


Previous Post Next Post
Kasaragod Today
Kasaragod Today