വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

 ബേഡകം: വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാടിനടുത്ത പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്ബാസിന്റെ ഭാര്യ പി. സുബൈദ(39)യെയാണ് ബേഡകം സി.ഐ ടി. ഉത്തംദാസ്, എസ്.ഐ മുരളീധരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രമേശന്‍, സുപ്രിയ ജേക്കബ്ബ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സുബൈദയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. കോടതി റിമാണ്ട് ചെയ്തതിനെ തുടര്‍ന്ന് സുബൈദയെ വനിതകളുടെ ജയിലായ കണ്ണൂര്‍ തോട്ടടയിലെ സ്‌പെഷ്യല്‍ ജയിലിലേക്ക് കൊണ്ടുപോയി. 2020 സെപ്തംബര്‍ 20ന് ബേഡകം സ്വദേശിയായ വ്യാപാരിയെ വീടും സ്ഥലവും വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് അഞ്ചാംമൈലിലേക്ക് വിളിപ്പിച്ചായിരുന്നു ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടിയത്. കേസിലെ പ്രധാന പ്രതിയാണ് സുബൈദയെന്ന് പൊലീസ് പറഞ്ഞു. ഈ കേസിലെ മൂന്നാംപ്രതിയായ പള്ളിക്കര ബിലാല്‍ നഗര്‍ മാസ്തിഗുദ്ദെയിലെ അഹമ്മദ് കബീര്‍ എന്ന ലാലാ കബീറിനെ (36) നേരത്തെ കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒരു സ്ത്രീയടക്കം നാലുപേരെ പിടികിട്ടാനുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today