കാസര്‍കോട്: മുളിയാര്‍, ബാവിക്കര ജുമാമസ്‌ജിദ് വളപ്പിലെ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന ചന്ദനമരം മുറിച്ചു കടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുളിയാര്‍, ബാവിക്കര, പുതിയവീട്ടില്‍ എം കെ ബഷീറി(41)നെയാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അനില്‍കുമാര്‍ നടയില്‍ അറസ്റ്റു ചെയ്‌തത്. കഴിഞ്ഞ മാസം 20ന് ആണ് കേസിനു ആസ്‌പദമായ സംഭവം. കേസിലെ മറ്റൊരു പ്രതി ബാവിക്കരയിലെ ബി എ മുഹമ്മദ് കുഞ്ഞി (60) യെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു.
പള്ളിവളപ്പിലെ ചന്ദനമരമോഷണം; ഒരാള്‍കൂടി അറസ്റ്റില്‍
mynews
0
