കൊടുങ്ങല്ലൂര്‍: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ പമ്ബ് കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്നുപേരെ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശികളായ ഉളിയത്തടുക്ക മഷൂദ് മന്‍സിലില്‍ മസൂദ് (26), ബിലാല്‍ നഗറില്‍ മുഹമ്മദ് അമീര്‍ (21), മുളിയാര്‍ പവ്വൗല്‍ ദേശം അക്വാലി വീട് അലി അഷ്കര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. പ്രധാന സൂത്രധാരന്‍ കാസര്‍കോട് സ്വദേശി സാബിതിനെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മസൂദിന്‍െറ പേരില്‍ വിവിധ ജില്ലകളിലായി എട്ടും അലി അഷ്കറിന്‍െറ പേരില്‍ അഞ്ചും അമീറിന്‍െറ പേരില്‍ രണ്ടും കേസ് നിലവിലുണ്ട്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പടാകുളം ബൈപാസിലെ പെട്രോള്‍ പമ്ബിലും കയ്പമംഗലം അറവുശാല പെട്രോള്‍ പമ്ബിലും ചുരുങ്ങിയ ഇടവേളക്കിടെ നടന്ന കവര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ജില്ല പൊലീസ് മേധാവി ആര്‍.
വിശ്വനാഥിന്‍െറ നിര്‍ദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ ആലുവ, പെരുമ്ബാവൂര്‍, അങ്കമാലി ബാങ്ക് ജങ്ഷന്‍, കോതകുളങ്ങര, കാസര്‍കോട് വിദ്യാനഗര്‍ െപാലീസ് സ്റ്റേഷന് പരിധിയിലെ പെട്രോള്‍ പമ്ബുകള്‍ എന്നിവിടങ്ങളില്‍ നടന്ന കവര്‍ച്ചകളിലും പ്രതികളുടെ അറസ്റ്റോടെ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു. എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ ജോലിക്കെന്ന വ്യാേജനെ താമസിച്ച് രാത്രി മോഷണത്തിനിറങ്ങുകയാണ് സംഘത്തിന്‍െറ രീതി. കൊടുങ്ങല്ലൂരിന് സമാനമായ കവര്‍ച്ച നടന്ന എറണാകുളം ജില്ലയില്‍നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ഫോണും അന്വേഷണത്തിന് സഹായകമായി.
എറണാകുളം, തൃശൂര്‍ ജില്ലകളിലായി ഇരുനൂറോളം സി.സി.ടി.വി ദൃശ്യങ്ങളും അമ്ബതിനായിരത്തോളം ഫോണ്‍കോളുകളും സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പരിശോധിച്ചതായി പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഷാജ് ജോസ്, കൊടുങ്ങല്ലൂര്‍ സി.ഐ പി.കെ. പത്മരാജന്‍, എസ്.ഐ ഇ.ആര്‍. ബൈജു, അഡീഷനല്‍ എസ്.ഐമാരായ ബസന്ത്, അജാസുദ്ദീന്‍, എ.എസ്.ഐമാരായ മുഹമ്മദ് സിയാദ്, ഉല്ലാസ്, എസ്.സി.പി.ഒമാരായ ഗോപകുമാര്‍, സുമേഷ്, ബിജു, സുനില്‍ ലവകുമാര്‍, ചഞ്ചല്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
