ബദിയടുക്ക: ബദിയടുക്കയില്‍ സ്കൂളിനകത്ത് കയറി മോഷണം നടത്തുന്നതിനിടെ പ്രതിയെ പൊലീസ് കൈയോടെ പിടികൂടി. ജി.എച്ച്.എസ് പെരഡാല സ്കൂളിലാണ് സംഭവം. പ്രതിയായ പൈവളിഗെ സ്വദേശിയും ബദിയടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ രാധാകൃഷ്ണനാണ് (35)പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ച നാല് മണിയോടെയാണ് ഇയാള്‍ പൊലീസി െന്‍റ വലയില്‍ വീണത്. നേരത്തെ ഇതേ സ്കൂളില്‍ പലതവണ
കമ്ബ്യൂട്ടര്‍ ഉള്‍പ്പെടെ മോഷണം പോയിരുന്നു. എന്നാല്‍, പ്രതികളെ കണ്ടെത്താനായിട്ടില്ല. തൊട്ടടുത്ത ബി.ആര്‍.സിയില്‍ നേരത്തെ നടന്ന കവര്‍ച്ച കാര്യം പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കല്ല് കെട്ട് മേസ്ത്രിയാണ്. ഇതേ സ്കൂളില്‍ ജോലി ചെയ്ത ആളാണ്.സ്കൂളില്‍ അടിക്കടി ഉണ്ടാകുന്ന കവര്‍ച്ചകള്‍ക്ക് പരാതി നല്‍കിയെങ്കിലും പൊലീസ് അന്വേഷണം എവിടെയും എത്തുന്നില്ലെന്ന ആക്ഷേപം സ്കൂള്‍ അധികാരികള്‍ക്ക് ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കാന്‍ പി.ടി.എ തീരുമാനിച്ചതായി അറിയുന്നു.
രാത്രികാലം പൊലീസ് ബാങ്ക്, സ്കൂളുകളിലും പട്രോളിങ് നടത്തുന്നുണ്ട്. ഇതിന് എത്തിയപ്പോഴാണ് മോഷണ പ്രതിയെ പിടികൂടിയത്. എസ്.ഐ അനീഷ് വി.കെ, എ.എസ്.ഐ മാധവന്‍, ഡ്രൈവര്‍ രാജേഷ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായത്. രാവിലെ പൊലീസാണ് സ്കൂള്‍ അധികാരികളെ വിവരം അറിയിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുമെന്ന് എസ്.ഐ അനീഷ് പറഞ്ഞു
