ബം​ഗാ​ളി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ ത​ല്ലി​ക്കൊ​ന്നു

 കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ ത​ല്ലി​ക്കൊ​ന്നു. കൂ​ച്ച്‌ ബി​ഹാ​ര്‍ ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ​യാ​ണു സം​ഭ​വം.


ക​ള​ച​ന്ദ് ക​ര്‍​മാ​ര്‍​ക്ക​ര്‍ എ​ന്ന മ​ധ്യ​വ​യ​സ്ക​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ര്‍​മാ​ര്‍​ക്ക​ര്‍ കൊ​ല്ല​പ്പെ​ട്ട​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. തൂ​ഫാ​ന്‍​ഗ​ഞ്ജി​ലെ സ്വ​ന്തം ക​ട​യ്ക്കു മു​ന്നി​ലാ​ണ് ക​ര്‍​മാ​ര്‍​ക്ക​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്.


ഉ​ട​ന്‍​ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു.



സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സാ​ണെ​ന്നു ബി​ജെ​പി ആ​രോ​പി​ച്ചു.


أحدث أقدم
Kasaragod Today
Kasaragod Today