വ്യാജരേഖ ചമച്ച് കെട്ടിട നമ്പർ: കാസർകോട് നഗരസഭ സെക്രട്ടറി യുടെ പരാതിയിൽ കെട്ടിട ഉടമയും ഉദ്യോഗസ്ഥരുമടക്കം ആറുപേർക്കെതിരേ കേസെടുത്തു

 കാസർകോട്: വ്യാജരേഖ നൽകി കെട്ടിടത്തിന് നമ്പറെടുത്തതിന് കെട്ടിട ഉടമകൾ അടക്കം ആറുപേർക്കെതിരേ നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്തു.


Ad

കാസർകോട്ടെ മുഹമ്മദ് ഹസീബ്, ഷബാന ഹബീബ്, മൊഗ്രാൽ മൈമുൻ നഗറിലെ പി.എം.അബ്ദുൽ ആരിഫ്, നഗരസഭ റഫേദാർ ചന്ദ്രകാന്ത, റവന്യൂ ഇൻസ്പെക്ടർ നാരായണ നായ്ക്ക്, റവന്യൂ ഓഫീസർ റംസി ഇസ്മായിൽ എന്നിവർക്കെതിരേയാണ് കേസ്.


കാസർകോട് പ്രസ് ക്ലബ്ബ്‌ ജങ്ഷനിലെ കെട്ടിടത്തിനാണ് വ്യാജരേഖ ചമച്ചത്. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെട്ടിടത്തിന്റെ നികുതി നഗരസഭ റദ്ദാക്കിയിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today