ഹൈടെക്കായി ബേക്കൽ പോലീസ് സ്റ്റേഷൻ

 പാലക്കുന്ന്‌: ജില്ലയിലെ മാതൃകാ പൊലീസ്‌ സ്റ്റേഷനായ ബേക്കല്‍ സ്റ്റേഷന്‍ ആധുനിക രീതിയില്‍ നവീകരിച്ചു. പൊലീസ്‌ സ്റ്റേഷന്റെ അകത്തളം പൂര്‍ണ്ണമായും ടൈല്‍സ്‌ പാകുകയും സീലിംഗ്‌, ഇന്റീരിയല്‍വര്‍ക്ക്‌ ചെയ്യുകയും ചെയ്‌തു.

പ്രത്യേക വനിതാ പരാതിസെല്‍, പൊതു ജനങ്ങള്‍ക്ക്‌ ഇരിക്കാന്‍ പ്രത്യേക ഇരിപ്പിടം, കമ്പ്യൂട്ടര്‍ റൂം എന്നിവ നവീകരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്‌. പ്രത്യേക കാര്‍ ഷെഡ്‌, കമാനം, മുറ്റം എന്നിവയും സ്ഥാപിച്ചു. എസ്‌.ഐ പി.അജിത്ത്‌ കുമാര്‍, റൈറ്റര്‍ വിജയന്‍, സിവില്‍ പൊലീസ്‌ ഉദ്യോഗസ്ഥരായ അബൂബക്കര്‍ കല്ലായി, സുമേഷ്‌ എന്നിവരാണ്‌ പ്രവൃത്തികള്‍ക്ക്‌ മോല്‍നോട്ടം വഹിച്ചത്‌.


أحدث أقدم
Kasaragod Today
Kasaragod Today