ക്ഷേത്ര പുനര്‍ നിര്‍മ്മാണ ജോലിക്കെത്തിയയാളെ മരിച്ച നിലയില്‍ കണ്ടെത്തി

 കാസര്‍കോട്‌: ക്ഷേത്ര പുനര്‍ നിര്‍മ്മാണ ജോലിക്കെത്തിയ അന്യ സംസ്ഥാന തൊഴിലാളിയെ താമസ സ്ഥലത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ്‌, ഖൊരഖ്‌പൂര്‍ സ്വദേശി ദമ്മലിന്റെ മകന്‍ മൂസായി (54)ആണ്‌ മരിച്ചത്‌. മംഗ്‌ളൂരു, നീര്‍മാര്‍ഗ്ഗിലാണ്‌ ഇയാളുടെ സംഘം താമസിക്കുന്നത്‌. ഇവിടെ നിന്ന്‌ ഏതാനും ദിവസം മുമ്പാണ്‌ പോളിഷിംഗ്‌ ജോലികള്‍ക്കായി മധൂരില്‍ എത്തിയത്‌.ഇന്നലെ രാത്രി ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ കിടന്നതായിരുന്നുവെന്നും ഇന്നു രാവിലെ ഉണരാത്തതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ്‌ മരിച്ച വിവരം അറിയുന്നതെന്നും കൂടെ ജോലി ചെയ്യുന്ന ജിതേന്ദ്ര പറഞ്ഞു.മക്കള്‍: വിജയകുമാര്‍, ധര്‍മ്മേന്ദ്ര കുമാര്‍, റീനാ കുമാരി.


أحدث أقدم
Kasaragod Today
Kasaragod Today