കോവിഡ് ബാധയെ തുടർന്നു രാജസ്ഥാനിൽ ബിജെപി എംഎൽഎ മരിച്ചു

 ജയ്പുർ ∙ കോവിഡ് ബാധയെ തുടർന്നു രാജസ്ഥാനിൽ ബിജെപി എംഎൽഎ മരിച്ചു. രാജ്സമന്ധ് എംഎൽഎയും മുതിർന്ന ബിജെപി നേതാവുമായ കിരൺ മഹേശ്വരി (59) ഗുരുഗ്രാമിലെ ആശുപത്രിയിലാണു മരിച്ചത്. കോവി‍ഡ് മൂലം സംസ്ഥാനത്തു മരിക്കുന്ന രണ്ടാമത്തെ എംഎൽഎയാണിവർ. കോൺഗ്രസ് എംഎൽഎ കൈലാഷ് ത്രിവേദി (65) ഒക്ടോബറിൽ കോവിഡിനു കീഴടങ്ങിയിരുന്നു.


3 തവണ എംഎൽഎയും ഒരു തവണ എംപിയുമായ മഹേശ്വരി, വസുന്ധര രാജെ സർക്കാരിൽ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്നു. ബിജെപി ദേശീയ വൈസ് പ്രസിഡന്റായും മഹിള മോർച്ച ദേശീയ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മഹേശ്വരിയുടെ മരണത്തോടെ 200 അംഗ രാജസ്ഥാൻ നിയമസഭയിലെ എംഎൽഎമാരുടെ എണ്ണം 197 ആയി. ഗെലോട്ട് മന്ത്രിസഭയിൽ അംഗമായിരുന്ന ഭൻവർലാൽ മേഘ്‍വാൽ നവംബർ 16ന് അന്തരിച്ചിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today