ചെമ്മനാട് പഞ്ചായത്ത് പതിമൂന്നാം വാർഡ് ഭരിച്ചതിലുള്ള പോരായ്മ നാം തിരിച്ചറിയണം വികസനം എന്തെന്ന് ഈ വാർഡിൽ തൊട്ട് തീണ്ടിയിട്ടില്ല സ്ട്രീറ്റ് ലൈറ്റ് റോഡുകൾ എന്നിങ്ങനെ പല വികസനങ്ങളും പതിമൂന്നാം വാർഡ് നിവാസികൾക്ക് അന്യം ആക്കപ്പെട്ടു ഇലക്ഷൻ അടുത്തു എന്നറിയുമ്പോൾ റോഡ് കീറാനും ജോലി തുടങ്ങാനും അവർ വാഹനങ്ങളുമായി എത്തി കുറച്ചൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ.ഒന്നും ചെയ്തില്ലെന്ന് വേണ്ടല്ലോ പതിമൂന്നാം നിവാസികൾ വെറും മണ്ടൻമാർ. അവർ വീണ്ടും ആ കുത്തക വിഭാഗത്തിന് വോട്ട് നൽകും മറ്റു വാർഡുകൾ വികസന കുതിപ്പിൽ ഉയരുമ്പോൾ നമ്മൾ ഇവിടെ തന്നെ അടയിരിക്കും ഒരു തെരുവിളക്ക് നല്ലൊരു റോഡ് ഒന്നുമില്ലാതെ
ചെറിയൊരു അന്വേഷണം
1. ചെമ്മനാട് പഞ്ചായത്തിൽ 44 അങ്കണവാടികളിൽ ഉണ്ട് അതിലൊന്നും 13 ആം വാർഡിൽ ഇല്ല
2. എത്ര സ്ഥലത്ത് റോഡ് നന്നാക്കി
3 . എത്ര പേർക്ക് വീടു വച്ചു കൊടുത്തു
4. എത്ര തെരുവ് വിളക്ക് സ്ഥാപിച്ചു
5. അങ്കണവാടിയിൽ നിന്നും കിട്ടുന്ന ഉപയോഗങ്ങൾ എന്തെല്ലാം എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞോ
6. ആരോഗ്യ പ്രവർത്തനത്തിന് വേണ്ടി പഞ്ചായത്ത് എന്ത് നടപടി എടുത്തു
7. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി പഞ്ചായത്ത് എന്തൊക്കെ നടപടികൾ എടുത്തു..
8.അംഗനവാടി ഇല്ലാത്ത പഞ്ചായത്തിലെ ഒരേ ഒരു വാർഡ് 13 ആം വാർഡാണ്
ഇനിയെങ്കിലും 13 ആം വാർഡിൽ വിജയിച്ചു വരുന്നവർ ഈ നാടിന്റെ വികസനത്തിന് മുൻഗണന നൽകണമെന്ന് അപേക്ഷിക്കുന്നു, ഇവിടത്തെ ജനങ്ങൾ വരി നിന്ന് വോട്ട് ചെയ്തത് കൊണ്ടാണ് നിങ്ങൾ വാർഡ് മെമ്പർ ആയതു എന്ന കാര്യം മറന്നു പോകരുത്
