ചെമ്മനാട് പഞ്ചായത്തിൽ മുന്നണികളെ പിന്നിലാക്കിയും അമ്പരപ്പിച്ചും സ്വതന്ത്ര സ്ഥാനാർഥികളുടെ പ്രചരണം

 മേൽപറമ്പ് : പ്രചരണത്തിൽ മുന്നണികളെ പിന്നിലാക്കിയും അമ്പരപ്പിച്ചും സ്വതന്ത്ര സ്ഥാനാർഥിയുടെ പ്രചരണം . ചെമ്മനാട്  പഞ്ചായത്തിലെ ഒന്നാം  വാർഡ് ചെമ്മനാട്, 18ആം വാർഡ് മേൽപറമ്പ് വാർഡ് 21ഒരവങ്കര, ദേളി 13 എന്നിവിടങ്ങളിൽ  മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി കളാണ് മുന്നണികൾക്ക് ഭീഷണി യായിരിക്കുന്നത്, 

മേല്പറമ്പിൽ ഷഫീക് കൈനോത്തും ഒറവങ്കരയിൽ  സാലികീഴൂരും ചെമ്മനാട് നാസർ കുരിക്കളും ദേളിയിൽ കുബ്റയുമാണ് സ്ഥാനാർഥികൾ 

 ദേശീയ പണിമുടക്ക് ദിനത്തിൽ   വീട് കയറി പ്രചരണത്തിലായിരുന്നു മിക്ക വരും,  അങ്കത്തട്ടിൽ ആവേശമുണർത്തി യുവാക്കളുടെ വലിയ നിരയും ഇവർക്കൊപ്പം ഉണ്ടായിരുന്നു, 


 ഇവരുടെ സാനിധ്യവും ജനപിന്തുണയും  യുഡിഎഫിനെയും  ഇടതുമുന്നണിക്കും ഒരു പോലെ  അങ്കലാപ്പിലാക്കുന്നുണ്ട്,

രണ്ടിടങ്ങളിൽ സി പി എം പരോക്ഷ പിന്തുണ നൽകിയിട്ടുണ്ട്


أحدث أقدم
Kasaragod Today
Kasaragod Today