കാസര്‍കോട്:തെങ്ങുകയറ്റ തൊഴിലാളി ജോലിക്കിടയില്‍ വീണു മരിച്ചു. മധൂര്‍, പുളിക്കൂറിലെ ജനാര്‍ദ്ദനന്‍ (40) ആണ് മരിച്ചത്. ഇന്നു രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങില്‍ തേങ്ങ പറിക്കാന്‍ കയറിയപ്പോഴാണ് അപകടം. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.