റെയ്ന എന്നന്നേക്കുമായി ചെന്നൈ ടീമില്‍ നിന്ന് പുറത്ത് ? നിര്‍ണായക സൂചന നല്‍കി മഹേന്ദ്ര സിംഗ് ധോണി

 അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും താന്‍ കളിക്കാനുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിന്റെ ടോസിംഗിനെത്തിയപ്പോളായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി സൂചന നല്‍കിയത്. ഇത് ആരാധകരെ വലിയ ആവേശത്തിലാഴ്ത്തിയിരുന്നു. ഈ മത്സരത്തില്‍ വിജയിച്ചതി‌ന് ശേഷം സംസാരിക്കവെ വരും സീസണില്‍ ചെന്നൈ ടീമില്‍ സംഭവിക്കാന്‍ പോകുന്ന വലിയ മാറ്റത്തെക്കുറിച്ച്‌ ധോണി സൂചന നല്‍കി.


അടുത്ത സീസണില്‍ ചെന്നൈ പുതിയ കോര്‍ ടീമായാകും ടൂര്‍ണമെന്റിന് എത്തുകയെന്നും അടുത്ത 10 വര്‍ഷത്തേക്ക് കളിക്കാന്‍ പറ്റുന്ന ശക്തമായ പുതിയ കോര്‍ ഗ്രൂപ്പിനെ സൃഷ്ടിക്കാനാണ് തങ്ങളുടെ ശ്രമമെന്നുമാണ് ധോണി പറഞ്ഞത്.



ഇതോടെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് പിന്മാറിയ സുരേഷ് റെയ്നയെപ്പോലുള്ള താരങ്ങള്‍ വരും സീസണില്‍ ചെന്നൈ നിരയിലുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.


കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ഫാഫ് ഡുപ്ലെസിസ് എന്നിവരാണ് ചെന്നൈയുടെ കോര്‍ ഗ്രൂപ്പിലുള്ള താരങ്ങള്‍. സമീപ വര്‍ഷങ്ങളില്‍ ഇതിലേക്ക് ഷെയിന്‍ വാട്സണ്‍, അമ്ബാട്ടി റായുഡു എന്നിവര്‍ കൂടിയെത്തി. ഇതില്‍ പല താരങ്ങളും വരും സീസണില്‍ ചെന്നൈ നിരയിലുണ്ടാകില്ലെന്നാണ് ധോണിയുടെ വാക്കുകളില്‍ നിന്ന് ലഭിക്കുന്ന സൂചന. കോര്‍ ഗ്രൂപ്പിനെ മാറ്റാന്‍ സമയമായെന്ന് കഴിഞ്ഞ ദിവസം സംസാരിക്കവെ ചൂണ്ടിക്കാട്ടിയ ധോണി, അടുത്ത തലമുറയ്ക്ക് ടീമിനെ കൈമാറാന്‍ സമയമായെന്നും ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തു.


Previous Post Next Post
Kasaragod Today
Kasaragod Today