തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ നിന്ന് ജില്ലയിലേക്കുള്ള 17 അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിലവില്‍ ഈ 17 അതിര്‍ത്തിപോയിന്റുകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി പണം, ആയുധങ്ങള്‍, മദ്യം എന്നിവ കടത്തുന്നത് തടയും. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ വനമേഖലയില്‍ പരിശോധന ശക്തമാക്കും. ആര്‍ ടി ഒ യുടെ നേതൃത്വത്തില്‍ വാഹന പരിശോധന ശക്തമാക്കാനും തീരുമാനിച്ചു.എക്‌സ്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപകമായി റെയ്‌ഡ് നടത്തും.തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണ കന്നഡ, കൂര്‍ഗ് ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായി ചര്‍ച്ച നടത്താനും ധാരണയായി. പ്രശ്‌ന ബാധിത ബൂത്തുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ യോഗം വിലയിരുത്തി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും
mynews
0
