'ബുര്‍ഖ ധരിച്ച പെണ്‍കുട്ടികളോടൊപ്പം പൊലീസുകാരന്‍'; കേരളത്തിലെ വനിത പൊലീസ്​ സേനയെന്ന്​ വ്യാജപ്രചാരണം

 ന്യൂഡല്‍ഹി: പൊലീസുകാരനൊപ്പം നില്‍ക്കുന്ന ബുര്‍ഖ ധരിച്ച പെണ്‍കുട്ടികളുടെ ചിത്രം ​േകരളത്തിലെ വനിത പൊലീസ്​ സേനയുടേതെന്ന്​ വ്യാജപ്രചാരണം. വിദ്വേഷ കമന്‍റുകളുമായി ട്വിറ്റര്‍, ​ഫേസ്​ബുക്ക്​ എന്നിവയിലൂടെയാണ്​ ചിത്രം പ്രചരിപ്പിക്കുന്നത്​.


'ആശ്ച​ര്യപ്പെടരുത്​. ഇത്​ സൗദി അറേബ്യയല്ല. കേരളത്തിലെ വനിത പൊലീസ്​ സേനയാണ്​. ഹിന്ദുക്കളേ: ഉറങ്ങിതന്നെ കിടന്നോളൂ' എന്ന അടിക്കുറി​േപ്പാടെയാണ്​ സംഘപരിവാര്‍ അനുകൂലികള്‍ ചിത്രം വന്‍തോതില്‍ പ്രചരിപ്പിക്കുന്നത്​.


യഥാര്‍ഥത്തില്‍ കാസര്‍കോട്​ ജില്ലയിലെ ഉളിയത്തടുക്ക അറബിക്​ കോളജിലെ ചിത്രമാണ്​ വര്‍ഗീയ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നതെന്ന്​ ഇതി​െന്‍റ യാഥാര്‍ഥ്യം വ്യക്തമാക്കി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യ ടുഡെ വിശദീകരിച്ചു​.



2017ലാണ്​ ചിത്രം പകര്‍ത്തിയത്​. അന്ന്​ ജില്ല പൊലീസ്​ മേധാവിയായിരുന്ന കെ.ജി. സൈമണാണ്​ ചിത്രത്തിലെ പൊലീസുകാരന്‍. ബുര്‍ഖ ധരിച്ചിരിക്കുന്നത്​ കോളജ്​ വിദ്യാര്‍ഥികളും. 2017 ഒക്​ടോബര്‍ 24ന്​ 'ഇന്ത്യന്‍ എക്​സ്​പ്രസ്​' ദിനപ​ത്രത്തില്‍ വന്ന ചിത്രമാണിത്​​. മുസ്​ലിം വിദ്യാഭ്യാസ സ്​ഥാപനമാണ്​ അറബിക്​ കോളജ്​. അവിടത്തെ യൂണിഫോമാണ്​ പെണ്‍കുട്ടികള്‍ ധരിച്ചിരിക്കുന്നത്​. അവര്‍ വനിത പൊലീസ്​ ഉദ്യോഗസ്​ഥരല്ലെന്നും കെ.ജി. സൈമണ്‍ ഇന്ത്യ ടുഡെയോട്​ പറഞ്ഞു.


രാജ്യത്തെ ഏറ്റവും വലിയ വനിത പൊലീസ്​ ബറ്റാലിയനുള്ള കേരളത്തിനെതിരെ മറ്റൊരു വര്‍ഗീയ പ്രചാരണ ആയുധമായാണ്​ സംഘപരിവാര്‍ ഈ ചിത്ര​ത്തെ ഉപയോഗിക്കുന്നത്​. സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെയും പ്രൊഫൈലുകളിലൂടെയുമാണ്​ ചിത്രം വന്‍തോതില്‍ പ്രചരിപ്പിക്കുന്നത്​.


أحدث أقدم
Kasaragod Today
Kasaragod Today