ഇഷ്ട വിഭവത്തിന്റെ പേര് കേട്ടു; 62 ദിവസം കോമയിലായിരുന്ന യുവാവ് ഉണര്‍ന്നു

 തായ്‌പേയ്: വാഹനാപകടത്തില്‍ പരിക്കേറ്റ് കോമയിലായിരുന്ന യുവാവ് ഇഷ്ട വിഭവത്തിന്റെ പേര് കേട്ടതോടെ ഉണര്‍ന്നു. തായ്‌വാനില്‍നിന്നാണ് വാര്‍ത്ത. സിന്‍ചു കൗണ്ടിയിലെ ടോന്‍ യെന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 18കാരനായ ചിയു ആണ് ഡോക്ടര്‍മാരെയടക്കം ഞെട്ടിച്ചത്.


ചിയുവിന് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കന്‍ ഫില്ലറ്റ്. ചിക്കന്‍ ഫില്ലറ്റ് കഴിക്കാന്‍ പോകുകയാണെന്ന് സഹോദരന്‍ കിടക്കയുടെ അരികില്‍ വെച്ച് പറഞ്ഞതോടെ ശ്വാസഗതി ഉയരുകയും കൈകാലുകള്‍ അനക്കുകയുമായിരുന്നത്രെ. എല്ലാവരെയും ഞെട്ടിച്ച സംഭവത്തിനു ശേഷം രണ്ടു ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ ചിയു ഇപ്പോള്‍ ആശുപത്രി വിടുകയും ചെയ്തു.


വടക്കു പടിഞ്ഞാറന്‍ തായ്‌വാന്‍ സ്വദേശിയായ യുവാവ് അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് 62 ദിവസമായി കോമയിലായിരുന്നു. ആറു ശസ്ത്രക്രിയകളാണ് ഡോക്ടര്‍മാര്‍ നടത്തിയത്. എന്നാല്‍ പിന്നീട് ചിയു മരുന്നുകളോടും പ്രതികരിച്ചിരുന്നില്ല.


തന്നെ പരിചരിച്ചവര്‍ക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് ചിയു വീട്ടിലേക്ക് മടങ്ങിയത്.


Previous Post Next Post
Kasaragod Today
Kasaragod Today