ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭം അടിച്ചമർത്താൻ വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ വർഗീയാതിക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മില്ലിയ വിദ്യാർഥി ഗുൽഫിഷ ഫാത്തിമക്ക് ജാമ്യം. എന്നാൽ, യു.എ.പി.എ കേസ് നിലവിലുള്ളതിനാൽ ഗുൽഫിഷക്ക് ജയിൽ മോചിതയാവാൻ കഴിയില്ല.
വംശീയാതിക്രമത്തിെൻറ തുടർച്ചയായി ജാഫറാബാദിൽ ഫെബ്രുവരിയിൽ നടന്ന കലാപത്തിെൻറ പേരിൽ കഴിഞ്ഞ ഏപ്രിലിലാണ് ഗുൽഫിഷയെ അറസ്റ്റ് ചെയ്തത്. തിഹാർ ജയിൽ അധികൃതർ തന്നെ മാനസികമായി പീഡിപ്പിക്കുെന്നന്ന് നേരത്തേ ഗുൽഫിഷ വിചാരണക്കോടതിയിൽ പരാതിപ്പെട്ടിരുന്നു
