വ്യാപാരിയെ ഹണിട്രാപ്പിൽപെടുത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് യുവതികൾക്ക് ജാമ്യം

 കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപാരിയെ ഹണിട്രാപ്പിൽപെടുത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ റിമാണ്ടിലായിരുന്ന രണ്ട് യുവതി കൾക്ക് കോടതി ജാമ്യം അനുവദിച്ചു. കാഞ്ഞങ്ങാട് ആ വിക്കര സ്വദേശിനി സബീന (28), സുബൈദ എന്നിവർ ക്കാണ് കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ് സ്ട്രേട്ട് കോടതി ജാമ്യം നൽകിയത്. ഈ കേസിലെ മറ്റൊ രു പ്രതിയായ ലാലാകബീർ എന്ന അഹമ്മദ് കബീർ ഇ പ്പോഴും റിമാണ്ടിലാണ്. ഇനി മൂന്നുപ്രതികളെയാണ് ഈ കേസിൽ പിടികിട്ടാനുള്ളത്. ലാലാകബീർ കേരളം, കർ ണാടക, തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാന ങ്ങളിൽ മോഷണം അടക്കം നിരവധി കേസുകളിൽ പ്ര തിയാണ്. 13 വർഷക്കാലം പൊലീസിന് പിടികൊടുക്കാ തെ ഒളിവിലായിരുന്ന ലാലാകബീറിനെ കോടതി പിടികി ട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ലാലാകബീർ പൊലീസ് പിടിയിലായതോടെയാണ് വ്യാപാരിയെ ഹണി ടാപ്പിൽപെടുത്തി പണം തട്ടിയെടുത്ത സംഭവവുമായും ബന്ധമുണ്ടെന്ന് വ്യക്തമായത്.


Previous Post Next Post
Kasaragod Today
Kasaragod Today