വളർത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടെ ജോ ബൈഡന് വീണ് പരുക്കേറ്റു

 വാഷിങ്ടൻ∙ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡനു വീണ് പരുക്കേറ്റു. വളർത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടെ വീഴുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്.


വിശദമായി എക്സ് റേ, സിടി സ്കാൻ‍ എന്നിവ നടത്തിയെന്നും പരുക്ക് ഗുരുതരമല്ലെന്നും ബൈഡന്റെ ഓഫിസ് അറിയിച്ചു. ആവശ്യമെങ്കിൽ ബൈഡനെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുമെന്നും പഴ്സനൽ ഡോക്ടർ കെവിൻ ഒകോണർ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today