കരിപ്പൂരില്‍ 32 ലക്ഷത്തി​െന്‍റ സ്വര്‍ണം പിടികൂടി,കാസർകോട് സ്വദേശി ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

 ക​രി​പ്പൂ​ര്‍: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 32 ല​ക്ഷ​ത്തി​െന്‍റ സ്വ​ര്‍​ണം എ​യ​ര്‍ ക​സ്​​റ്റം​സ്​ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ പി​ടി​കൂ​ടി. 648 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ്​ നാ​ല്​​ യാ​ത്ര​ക്കാ​രി​ല്‍​നി​ന്നാ​യി പി​ടി​ച്ച​ത്. ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ല്‍ ദു​ബൈ​യി​ല്‍ നി​ന്നെ​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി​ക​ളാ​യ മു​ബാ​റ​ക്, അ​ഷ്​​റ​ഫ്​ എ​ന്നി​വ​രി​ല്‍​നി​ന്ന്​ 362 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ്​ പി​ടി​ച്ച​ത്. ഇ​ല​ക്​​ട്രി​ക്​ സ്വി​ച്ചി​െന്‍റ സ്​​ക്രൂ രൂ​പ​ത്തി​ലാ​ക്കി സ്വ​ര്‍​ണം ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.


എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ല്‍ ജി​ദ്ദ​യി​ല്‍​നി​ന്ന്​ ഷാ​ര്‍​ജ വ​ഴി​യെ​ത്തി​യ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി ഉ​മ്മ​റി​ല്‍​നി​ന്ന്​ 199 ഗ്രാ​മും പി​ടി​ച്ചു.



എ​ല്‍.​ഇ.​ഡി വി​ള​ക്കി​െന്‍റ ബാ​റ്റ​റി ക​വ​റി​നു​ള്ളി​ലാ​യി​രു​ന്നു സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ച​ത്.


ദു​ബൈ​യി​ല്‍​നി​ന്നു​ള്ള ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ കാ​സ​ര്‍​കോ​ട്​ സ്വ​ദേ​ശി ഖാ​ദ​റി​ല്‍​നി​ന്ന്​ 87 ഗ്രാ​മും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ടു​ത്തു. സ്വ​ര്‍​ണം പൊ​ടി​ച്ച്‌​ രാ​സ​വ​സ്​​തു​ക്ക​ളു​മാ​യി ചേ​ര്‍​ത്ത്​ ദ്രാ​വ​ക രൂ​പ​ത്തി​ലാ​ക്കി സു​ഗ​ന്ധ​ദ്ര​വ്യ​മെ​ന്ന വ്യാ​ജേ​ന ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.


ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ ടി.​എ. കി​ര​ണ്‍, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​പി. മ​നോ​ജ്, ര​ഞ്​​ജി വി​ല്ല്യം, രാ​ധ വി​ജ​യ​രാ​ഘ​വ​ന്‍, ഇ​ന്‍​സ്​​പെ​ക്​​ട​ര്‍​മാ​രാ​യ സൗ​ര​ഭ്​​കു​മാ​ര്‍, ടി. ​മി​നി​മോ​ള്‍, ടി.​എ​സ്. അ​ഭി​ലാ​ഷ്, സു​മി​ത് നെ​ഹ്​​റ, ഹെ​ഡ് ഹ​വി​ല്‍​ദാ​ര്‍​മാ​രാ​യ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍, കെ.​സി. മാ​ത്യു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.


Previous Post Next Post
Kasaragod Today
Kasaragod Today