കള്ളനോട്ട് കേസ്; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് കര്‍ണാടക പോലീസിന്റെ പിടിയില്‍

 തൃശൂര്‍: കള്ളനോട്ട് കേസില്‍ കോണ്‍ഗ്രസ് നേതാവ് കര്‍ണാടക പോലീസിന്റെ പിടിയില്‍. പുറ്റേക്കര ആണ്ടപ്പറമ്ബ് സ്വദേശി അഭിലാഷാണ് തൃശൂരില്‍ പിടിയിലായത്. മംഗൂളുരൂവില്‍ നടന്ന കള്ളനോട്ട് കേസിലാണ് നടപടി.


പേരാമംഗലം പോലീസിന്റെ സഹായത്തോടെ കര്‍ണാടക പോലീസ് അഭിലാഷിനെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കര്‍ണ്ണാടക പോലീസ് മംഗൂളുരുവിലേയ്ക്ക് കൊണ്ടു പോയി. നേരത്തെ കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ് പിടിയിലായ അഭിലാഷ്.


أحدث أقدم
Kasaragod Today
Kasaragod Today