യാത്രക്കാര്‍ക്ക് ഇനി സൈക്കിള്‍ ട്രെയിനില്‍ കൊണ്ടുപോകാം; അനുമതി നല്‍കി കൊച്ചി മെട്രോ

 കൊച്ചി മെട്രോയില്‍ യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി. നഗരത്തില്‍ സൈക്കിള്‍ ഉപയോഗം വര്‍ധിച്ച പശ്ചാത്തലത്തിലാണ് കെഎംആര്‍എല്‍ തീരുമാനം. പ്രത്യേക ചാര്‍ജ് നല്‍കാതെ സ്വന്തം സൈക്കിള്‍ ട്രെയിനില്‍ കയറ്റി കൊണ്ടുപോകാം. ആദ്യഘട്ടത്തില്‍ അഞ്ച് സ്റ്റേഷനുകളിലാണ് സൈക്കിള്‍ കയറ്റാന്‍ അനുമതി.


അതേസമയം കളമശേരിയെയും കാക്കനാട് കളക്ടറേറ്റിനെയും ബന്ധിപ്പിച്ചുള്ള ഫീഡര്‍ സര്‍വീസിന് തുടക്കമായി. കൊച്ചി മെട്രോ ഓപ്പറേഷന്‍സ് & മെയ്ന്റനെന്‍സ് ജനറല്‍ മാനേജര്‍ എ മണികണ്ഠന്‍ ആദ്യ ടിക്കറ്റ് എടുത്ത് ഫീഡര്‍ സര്‍വീസിന്റെ തുടക്കം കുറിച്ചു. പൊതുജനങ്ങള്‍ക്കും, കളക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കും ഫീഡര്‍ സര്‍വീസ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.


Previous Post Next Post
Kasaragod Today
Kasaragod Today