ചെമ്മനാട് പുഴയിൽ കുളിക്കാനിറങ്ങിയ 15കാരനെ കണ്ടെത്താനായില്ല, ഫയർഫോഴ്‌സും നാട്ടുകാരും തിരിച്ചിൽ തുടരുന്നു

കാസര്‍കോട്: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്താണയില്ല മണിക്കൂറുകളായി  ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ് . ചെമ്മനാട് കൊമ്പനടുക്കത്തെ റസാഖിന്റെ മകന്‍ മിസ്അബിനെ (15) യാണ് ചന്ദ്രഗിരി പുഴയില്‍ കാണാതായത്.


തിങ്കളാഴ്ച രാവിലെ കൊമ്പനടുക്കം കടവില്‍ മൂന്ന് സുഹൃത്തുക്കളോടൊപ്പം നീന്താനിറങ്ങിയതായിരുന്നു  മിസ്അബ് അക്കരയിലേക്ക് നീന്തുന്നതിനിടയിൽ ക്ഷീണം തോന്നിയതിനെ തുടർന്ന് തിരിച്ചു വരാൻ ശ്രമിക്കവേ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന കുട്ടികള്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today