ചെങ്കള സന്തോഷ്‌ നഗറിൽ സുഹൃത്തുക്കൾ തമ്മിൽ വഴക്ക്, ഒരാൾ തലക്കടിയേറ്റ് മരിച്ചു

ചെങ്കള സന്തോഷ് നഗറിലാണ് സംഭവം.

ഞായറാഴ്ച വൈകീട്ട് 6.30 മണിയോടെ ചെങ്കള സന്തോഷ് നഗറില്‍ വിജയന്‍ മേസ്ത്രി എന്ന ആൾ താൻ താമസിക്കുന്ന മുറിയില്‍ വെച്ചാണ് തലക്കടിയേറ്റ് മരിച്ചത് 

വിജയന്‍ മേസ്ത്രിയും സുഹൃത്തും തമ്മില്‍ മദ്യലഹരിയില്‍ വഴക്ക് കൂടുകയും പിന്നീട് സുഹൃത്ത് മൂര്‍ച്ഛയുള്ള ആയുധം കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.

പ്രതിയെ പോലീസ് തിരയുന്നു. തിരുവനന്തപുരം സ്വദേശി വിജന്‍ മേസ്ത്രി ( 55) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ തമിഴ് നാട്ടുകാരനെയാണ് പോലീസ് തിരയുന്നത്.


ബഹളം കേട്ട് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസ് കുതിച്ചെത്തുകയും മുറിയില്‍ വീണു കിടക്കുകയായിരുന്ന വിജയന്‍ മേസ്ത്രിയെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.


സംഭവം നടന്ന മുറി സീല്‍ ചെയ്തതായി വിദ്യാനഗര്‍ സി ഐ വി വി മനോജ് പറഞ്ഞു.


തിങ്കളാഴ്ചയെ ഫോറന്‍സിക്ക് ഉദ്യോഗസ്ഥര്‍ എത്തുകയുള്ളു 


അതേ സമയം കൊലപാതകം നടത്തിയ ആളെ ഉടന്‍തന്നെ പിടികൂടുമെന്നും സി ഐ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today