വിവേചനമില്ലാത്ത വികസനമാണ് നമ്മുടെ ലക്ഷ്യം: എൻ.യു. അബ്ദുൽ സലാം

 മഞ്ചേശ്വരം: സ്വജപക്ഷപാതവും, അഴിമതിയും നിർബാധം തുടരുന്ന തദ്ദേശമേഖലകളിൽ എല്ലാവിഭാഗങ്ങളേയും ഉൾപ്പെടുത്തി വിവേചനമില്ലാത്ത വികസനമാണ് പാർട്ടി മുന്നോട്ട് വെക്കുന്നതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എൻ യു അബ്ദുൽ സലാം പറഞ്ഞു ജനസേവനം ദൗത്യനിർവഹണമാണെന്നും അശണർക്കും, ആലംബഹീനർക്കും  അത്താണിയാകണമെന്നും അദ്ദേഹം പറഞ്ഞു മഞ്ചേശ്വരത്ത് നടന്ന

 ത്രിതല പഞ്ചാത്തിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ  സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ആക്സസ് ഇന്ത്യ നാഷണൽ ട്രൈനർ ഡോ.സി.ടി.സുലൈമാൻ സംഗമത്തിന് നേതൃത്വം നൽകി ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അൻസാർ ഹൊസങ്കടി സംസാരിച്ചു


Previous Post Next Post
Kasaragod Today
Kasaragod Today