സ്റ്റുഡിയോ ജീവനക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു

 സീതാംഗോളി: സ്റ്റുഡിയോ ജീവനക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു. ബേള ചൗക്കാറുഗുത്തുവിലെ നാരായണറൈയുടെ മകന്‍ പ്രദീപ്‌ റൈ (38) യാണ്‌ ഇന്നലെ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചത്‌. ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കാസര്‍കോട്‌ കോട്ടക്കണ്ണിയിലെ ഒരു സ്റ്റുഡിയോ ജീവനക്കാരനാണ്‌. മാതാവ്‌: കമല റൈ. സഹോദരങ്ങള്‍: ജയദീപ്‌, മുരളിറൈ, ലക്ഷ്‌മി. അഞ്ചു വര്‍ഷമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today