ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ നിയമങ്ങൾക്കെതിരെ കർഷകരോഷം രൂക്ഷമാകുന്നതിനിടെ കടുത്ത ആക്രമണവുമായി കോണഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യായത്തിന് വേണ്ടി പൊരുതുന്ന കർഷകരെ ലോകത്തൊരു സർക്കാറിനും തടയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ന്യായവുമായി ഏറ്റുമുട്ടുേമ്പാൾ അഹങ്കാരത്തിന് മുട്ടുമടക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി മനസിലാക്കണമെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. കർഷകരുടെ ആവശ്യങ്ങൾ മോദി സർക്കാറിന് അംഗീകരിക്കേണ്ടി വരുമെന്നും കരിനിയമങ്ങൾ പിൻവലിക്കേണ്ടിവ വരുമെന്നും അദ്ദേഹം കുറിച്ചു. ഇതൊരു തുടക്കം മാത്രമാണെന്ന് കുറിച്ചുകൊണ്ടാണ് രാഹുൽ ട്വീറ്റ് അവസാനിപ്പിക്കുന്നത്.
